കടൽ ശുചീകരണ പ്രവർത്തനങ്ങളുമായി കുവൈത്ത് ഡൈവ് ടീം
text_fieldsകടലിൽ നിന്ന് നീക്കിയ വലകൾ
കുവൈത്ത് സിറ്റി: സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കടൽ ശുചീകരണ പ്രവർത്തനങ്ങളുമായി കുവൈത്ത് ഡൈവ് ടീം. കുവൈത്ത് ഉൾക്കടലിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ നീക്കം ചെയ്ത ഡൈവ് ടീം ഉൾക്കടലിന്റെ തെക്ക് ഭാഗത്തുള്ള ഉം അൽ നംൽ ദ്വീപിൽ ശുചീകരണവും നടത്തി.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കോസ്റ്റ് ഗാർഡ്, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി എന്നിവയുമായി ഏകോപിപ്പിച്ചാണ് ശുചീകരണ കാമ്പയിൻ നടത്തിയതെന്ന് ഡൈവ് ടീം തലവൻ വാലിദ് അൽ ഫിദൽ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന മത്സ്യബന്ധന വലകൾ സമുദ്രജീവികൾക്ക് ഗുരുതര ഭീഷണി ഉയർത്തുകയും സമുദ്ര നാവിഗേഷനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇതിനാലാണ് ഇവ നീക്കം ചെയ്യുന്നത്. ഉം അൽ നംൽ ദ്വീപിൽ നിന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും ദ്വീപിന്റെ സൗന്ദര്യാത്മക രൂപത്തെയും പാരിസ്ഥിതിക മൂല്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

