സിറിയൻ അഭയാർഥികൾക്ക് കുവൈത്ത് നോമ്പുതുറ വിഭവം നൽകുന്നു
text_fieldsകുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ജോർഡനിൽ ഭക്ഷണ വിതരണം നടത്തുന്നു
കുവൈത്ത് സിറ്റി: ജോർഡനിലെ സിറിയൻ അഭയാർഥികൾക്ക് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി നോമ്പുതുറ വിഭവം നൽകുന്നു.
റമദാനിൽ മുഴുവൻ ഭക്ഷണക്കിറ്റുകൾ എത്തിക്കാനാണ് പദ്ധതി തയാറാക്കിയത്. ബഖ്ല ഗവർണറേറ്റിലെ ജോർഡാനിയൻ റെഡ്ക്രെസൻറിെൻറ സഹകരണത്തോടെയാണ് വിതരണം നടത്തുന്നത്.
ജോർഡനിലെ കുവൈത്ത് അംബാസഡർ അസീസ് ബിൻ ദൈഹാനി വിതരണോദ്ഘാടനം നിർവഹിച്ചു.
പ്രതിദിനം 500 കിറ്റുകൾ വീതം ആകെ 15,000 കിറ്റുകളാണ് നൽകുന്നത്. ജോർഡനിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന കുവൈത്തി വിദ്യാർഥികളും വിതരണത്തിന് സന്നദ്ധ സേവനം നടത്തുന്നു.
ജോർഡൻ റെഡ് ക്രെസൻറ് അധികൃതർ കുവൈത്തിന് നന്ദി അറിയിച്ചു. ഫലസ്തീൻ, സിറിയ, യമൻ, ഇറാഖ്, ജോർഡൻ, ലബനാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയും കുവൈത്തിലെ മറ്റു സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ്.

