നെസഗലിന് 'കാഴ്ച നൽകി' കുവൈത്ത് ഡയറക്ട് എയ്ഡ്
text_fieldsഡയറക്ട് എയ്ഡ് സംഘടിപ്പിച്ച നേത്രപരിശോധനയിൽ നിന്ന്
കുവൈത്ത് സിറ്റി: സെനഗലിൽ കാഴ്ച പ്രശ്നം മൂലം പ്രയാസം നേരിടുന്നവർക്ക് ആശ്വാസവുമായി കുവൈത്ത് സന്നദ്ധ സംഘടനായ ഡയറക്ട് എയ്ഡ്. ഒക്ടോബറിൽ സെനഗലിലെ വിവിധ പ്രദേശങ്ങളിൽ 3,267 നേത്ര ശസ്ത്രക്രിയ നടത്തിയതായി സംഘടന അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ അന്ധതക്കെതിരെ പോരാടാനുള്ള പരിപാടിയുടെ ഭാഗമായി മെഡിക്കൽ സൗകര്യങ്ങളും കണ്ണു പരിശോധനയും വ്യാപിക്കും. ചികിത്സക്കും ശസ്ത്രക്രിയക്കും പ്രത്യേക സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും ഡയറക്ട് എയ്ഡ് അറിയിച്ചു.
നിലവിൽ വർഷം തോറും ആയിരക്കണക്കിന് ആളുകളെ പരിശോധിക്കുകയും നൂറുകണക്കിന് ശസ്ത്രക്രിയ നടത്തുകയും ആയിരക്കണക്കിന് കണ്ണട വിതരണവുമുണ്ട്. 2010 നും 2022 നും ഇടയിൽ ഏകദേശം 330,500 നേത്ര ശസ്ത്രക്രിയ സംഘടന നടത്തി. ഇതുവഴി ഏകദേശം 0.15 കോടി ആളുകൾക്ക് പ്രയോജനം ലഭിച്ചു.
ചികിത്സയില്ലാത്തതിനാൽ ലോകത്തിൽ കാഴ്ച വൈകല്യമുള്ള കുടുതൽ പേരുള്ളത് ആഫ്രിക്കൻ രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഏകദേശം 80 ശതമാനത്തോളം വരും ഇത്. ജനസംഖ്യാ വളർച്ച കൂടുതൽ ആളുകൾക്ക് കാഴ്ച വൈകല്യം ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

