Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്; ഗ​താ​ഗ​ത...

കു​വൈ​ത്ത്; ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​ക്കുന്നു

text_fields
bookmark_border
കു​വൈ​ത്ത്; ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​ക്കുന്നു
cancel

കു​വൈ​ത്ത് സി​റ്റി: ഓ​ണ്‍ലൈ​നാ​യി വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​നും വാ​ഹ​നം പു​തു​ക്കു​ന്ന​തി​നു​മാ​യി പു​തി​യ സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. പു​തു​ക്കി​യ ന​ട​പ​ടി​പ്ര​കാ​രം ബി​മ ഇ​ല​ക്ട്രോ​ണി​ക് ഡോ​ക്യു​മെ​ന്റ് സി​സ്റ്റം വ​ഴി​യാ​യി​രി​ക്കും വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കു​ക.

ഇ​ത് സം​ബ​ന്ധ​മാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി യൂ​നി​റ്റി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ് നി​ർ​ദേ​ശം ന​ല്‍കി.

ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടിവ് റെ​ഗു​ലേ​ഷ​നി​ലെ 81/1976 റെ​സ​ലൂ​ഷ​ൻ അ​നു​സ​രി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം ‘സ​ഹ​ൽ’ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് മാ​റ്റു​ക.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സേ​വ​നം ന​ട​പ്പാ​ക്കു​ന്ന​ത്. നേ​ര​ത്തേ രാ​ജ്യ​ത്തെ ഇ​ൻ​ഷു​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം പു​തു​ക്ക​ലും കൈ​മാ​റ്റ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ ഓ​ൺ​ലൈ​നി​ൽ ന​ല്‍കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsDigitizingtransportation services
News Summary - Kuwait; Digitizing transportation services
Next Story