കുവൈത്ത് ദന്തഡോക്ടർക്ക് അമേരിക്കൻ പെരിയോഡോന്റോളജി മികവിനുള്ള പുരസ്കാരം
text_fieldsഡോ. സാറ ഖ്രൈബൂട്ട്
കുവൈത്ത് സിറ്റി: കുവൈത്ത് ഡോ.സാറ ഖ്രൈബൂട്ടിന് ആഗോള അംഗീകാരം. പെരിയോഡോണ്ടൽ പ്ലാസ്റ്റിക് സർജറി, ഇംപ്ലാന്റ് ഡെന്റിസ്ട്രി എന്നീ മേഖലകളിലെ മികവിനുള്ള 'ഡോ. ആൻഡ് മിസിസ് ജെറാൾഡ് എം.ക്രാമർ സ്കോളർ അവാർഡ്' ഡോ. സാറ ഖ്രൈബൂട്ട് സ്വന്തമാക്കി.
ഈ അവാർഡ് നേടുന്ന കുവൈത്തിലെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെയും ആദ്യ ദന്തഡോക്ടറാണ് ഡോ.സാറ ഖ്രൈബൂട്ട്. അമേരിക്കൻ അക്കാദമി ഓഫ് പീരിയോഡോന്റോളജി ഫൗണ്ടേഷനാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഡോ.സാറ ഖ്രൈബൂട്ട്, രോഗികളെയും സമൂഹത്തെയും സേവിക്കുന്നതിനായി കൂടുതൽ പരിശ്രമിക്കാൻ ഈ നേട്ടം തനിക്ക് പ്രചോദനമാകുമെന്ന് പറഞ്ഞു. പിന്തുണച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

