വൈകിയോടിഎയർ ഇന്ത്യ എക്സ്പ്രസ്; കുവൈത്ത്-ഡല്‍ഹി വിമാനം വൈകിയത് ഒരു രാവും പകലും
text_fieldsRepresentational Image
കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം ദീർഘനേരം വൈകി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. കുവൈത്ത്-ഡല്‍ഹി AI 902 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഒരു രാത്രിയും പകലും വൈകിയത്. ചൊവ്വാഴ്ച രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകുമെന്ന് ആദ്യം അറിയിച്ചിരുന്നു. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി.
ഉടൻ പുറപ്പെടുമെന്ന് പ്രതീക്ഷിച്ച യാത്രക്കാർക്ക് നിരാശയായിരുന്നു ഫലം. മണിക്കൂറുകൾ കടന്നുപോയിട്ടും തകരാർ പരിഹരിക്കാനായില്ല. കാത്തിരിക്കൽ നീളുമെന്നായതോടെ താമസസൗകര്യം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യം നല്കി. മലയാളികള്‍ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. തുടർന്ന്, 17 മണിക്കൂറിനുശേഷം ബുധനാഴ്ച ഉച്ചക്കുശേഷമാണ് വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് കരുതുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

