കുവൈത്ത് പ്രതിനിധി സംഘം നാറ്റോ ആസ്ഥാനം സന്ദർശിച്ചു
text_fieldsകുവൈത്ത് പ്രതിനിധിസംഘം നാറ്റോ ആസ്ഥാനത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് സൈനിക, സുരക്ഷ പ്രതിനിധി സംഘം നാറ്റോയുടെ സംയുക്ത കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ ഡിഫൻസ് സെന്റർ ഓഫ് എക്സലൻസ് സന്ദർശിച്ചു. കുവൈത്തും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിനും പരിശീലകനെ പരിശീലിപ്പിക്കുന്നതും ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ചെക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനവും കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും എക്സിബിഷനുകളും പ്രതിനിധിസംഘം സന്ദർശിച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, കെ.എഫ്.എഫ് എന്നിവയുടെ അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു പ്രതിനിധിസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

