അറബ് സംസ്കാര തലസ്ഥാന പ്രഖ്യാപനം ആഘോഷിച്ച് കുവൈത്ത്
text_fieldsകുവൈത്തിനെ അറബ് സംസ്കാരത്തിന്റെയും മാധ്യമങ്ങളുടെയും തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഷീൽഡ് അറബ് ലീഗ് പ്രതിനിധിയിൽനിന്ന് കുവൈത്ത് അധികൃതർ ഏറ്റുവാങ്ങിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിനെ അറബ് സംസ്കാരത്തിന്റെയും മാധ്യമങ്ങളുടെയും തലസ്ഥാനമായി പ്രഖ്യാപിച്ചത് വിപുലമായി ആഘോഷിക്കാനൊരുങ്ങി രാജ്യം. ഒരു വർഷത്തെ ആഘോഷ പരിപാടികൾക്ക് ശൈഖ് ജാബിർ കൾചറൽ സെന്ററിൽ തുടക്കമായി.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട് ആൻഡ് ലെറ്റേഴ്സ് ചെയർമാനും വാർത്ത വിനിമയ മന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറബ് ലീഗ് എജുക്കേഷനൽ, കൾചറൽ, സയന്റിഫിക് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഔദ് അമർ ‘കുവൈത്ത് അറബ് സംസ്കാരത്തിന്റെയും മീഡിയയുടെയും തലസ്ഥാനം 2025’ ഷീൽഡ് മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിക്ക് സമ്മാനിച്ചു. വിവിധ കലാപരിപാടികളുമുണ്ടായി. ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

