ഫലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കും -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുമെന്നും അവരെ പുറന്തള്ളാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിന്റെ കുടിയേറ്റ വ്യാപന ശ്രമങ്ങളും ഫലസ്തീൻ ഭൂമി കൈയേറുന്നതും ഫലസ്തീൻ ജനതയെ അഭയാർഥികളാക്കുന്നതും അപലപനീയമാണ്. ഇതെല്ലാം അന്താരാഷട്ര നിയമങ്ങളുടെയും യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെയും ലംഘനമാണ്. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും വെല്ലുവിളിയാണ് ഇസ്രായേലിന്റെ ഇത്തരം പ്രവർത്തനങ്ങൾ. ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണം.
1967ലെ അതിർത്തി മാനദണ്ഡമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന നിലപാടിൽ കുവൈത്ത് ഒരു മാറ്റവും വരുത്തില്ല. ഫലസ്തീനുള്ള പിന്തുണയും ഐക്യദാർഢ്യവും തലമുറകളായി ഈ രാജ്യത്തിന്റെ മനഃസാക്ഷിയിൽ ഉള്ളതാണ്. കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതുവരെ കുവൈത്ത് ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിൽ ഉറച്ചുനിൽക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


