Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​സ്​​റ്റം​സി​ൽ 34...

ക​സ്​​റ്റം​സി​ൽ 34 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റും

text_fields
bookmark_border
ക​സ്​​റ്റം​സി​ൽ 34 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റും
cancel

കു​വൈ​ത്ത് സി​റ്റി: ക​സ്​​റ്റം​സ്​ വ​കു​പ്പി​ൽ 34 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജ​ന​റ​ൽ ക​സ്​​റ്റം​സ്​ ഡ​യ​റ​ക്ട​ർ ജ​മാ​ൽ അ​ൽ ജ​ലാ​വി. സ​ർ​വി​സ്​ കാ​ല പ​രി​ധി​യി​ൽ ആ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​സ്​​റ്റം​സ്​ വ​കു​പ്പി​ലെ ചി​ല ത​സ്​​തി​ക​ക​ളി​ൽ വി​ര​മി​ക്ക​ൽ കാ​ല​പ​രി​ധി​യി​ൽ അ​നു​യോ​ജ്യ​മാ​യ മാ​റ്റം വ​രു​ത്തു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​​െൻറ (സി.​എ​സ്​.​സി) ഉ​ത്ത​ര​വ് പ്ര​കാ​രം അ​ടു​ത്ത ആ​ഴ്ച​യി​ൽ വ​കു​പ്പി​ലെ 80 ജീ​വ​ന​ക്കാ​രെ പെ​ൻ​ഷ​ൻ​കാ​രാ​യി മാ​റ്റും.  

അ​തേ​സ​മ​യം, ഇ​ത്ര​യും ജീ​വ​ന​ക്കാ​രെ പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്നു​വെ​ങ്കി​ലും അ​ടു​ത്ത മേ​യ് വ​രെ പു​തി​യ നി​യ​മ​ന​മൊ​ന്നും ക​സ്​​റ്റം​സി​ൽ ഉ​ണ്ടാ​വി​ല്ല. 2018 മേ​യ് മാ​സ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ക. ക​സ്​​റ്റം​സ്​ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വി​ര​ല​ട​യാ​ളം പ​തി​ക്കു​ന്ന​തി​ൽ ചി​ല ഇ​ള​വു​ക​ൾ ന​ൽ​കി​യ​താ​യ വാ​ർ​ത്ത അ​ൽ ജ​ലാ​വി നി​ഷേ​ധി​ച്ചു. 

ക​സ്​​റ്റം​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് രാ​വി​ലെ ജോ​ലി​ക്കെ​ത്തു​മ്പോ​ൾ മാ​ത്രം വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി​യെ​ന്നും ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ അ​ത്​ വേ​ണ്ടെ​ന്നു​മാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. ജോ​ലി​ക്ക് ക​യ​റു​മ്പോ​ഴെ​ന്ന​തു പോ​ലെ ജോ​ലി ക​ഴി​ഞ്ഞ്​ പോ​കു​േ​മ്പാ​ഴും വി​ര​ല​ട​യാ​ളം പ​തി​ക്ക​ൽ ഒ​ക്ടോ​ബ​ർ മു​ത​ൽ നി​ർ​ബ​ന്ധ​മാ​ണ്. ഇ​തി​ൽ ആ​ർ​ക്കും ഇ​ള​വു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ജ​മാ​ൽ അ​ൽ ജ​ലാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskuwait customs
News Summary - kuwait customs-kuwait-gulf news
Next Story