കിരീടാവകാശി സൗദി നിക്ഷേപ മന്ത്രിയെ സ്വീകരിച്ചു
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സൗദി നിക്ഷേപമന്ത്രി എൻജിനീയർ ഖാലിദ് അബ്ദുൽ അസീസ് അൽ ഫാലിഹിനൊപ്പം
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അബ്ദുൽ അസീസ് അൽ ഫാലിഹിനെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. സൗദിയിൽനിന്നുള്ള ഉന്നത പ്രതിനിധി സംഘവും മന്ത്രിക്കൊപ്പം കുവൈത്തിൽ എത്തിയിട്ടുണ്ട്. കിരീടാവകാശിയുടെ കോടതിയുടെ തലവൻ ശൈഖ് അഹമദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, വാണിജ്യ-വ്യവസായ മന്ത്രിയും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അഫയേഴ്സ് സഹമന്ത്രിയും ആക്ടിങ് ധനകാര്യ മന്ത്രിയുമായ മസെൻ സാദ് അൽ നഹെദ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

