കിരീടാവകാശി ദേശീയ അസംബ്ലി സ്പീക്കറെ സ്വീകരിച്ചു
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ പ്രതികരണ കരട് കത്തിന്റെ പകർപ്പ് കൈമാറുന്നു
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തിങ്കളാഴ്ച ബയാൻ പാലസിൽ ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂനെ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ അമീരി പ്രസംഗത്തെക്കുറിച്ചുള്ള പ്രതികരണ കരട് കത്തിന്റെ കമ്മിറ്റി അംഗങ്ങളെയും കിരീടാവകാശി സ്വീകരിച്ചു.
ബദർ അൽ എനേസി എം.പി, ഹമദ് അൽ ഉബൈദ് എം.പി, ദേശീയ അസംബ്ലി സെക്രട്ടറി ജനറൽ ഖാലിദ് സാദ് അബുസുലൈബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
2023 ലെ 17-ാമത് ആദ്യ ദേശീയ അസംബ്ലി സമ്മേളന പ്രതികരണം സംഘം കിരീടാവകാശിക്ക് സമർപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

