കുവൈത്ത് ക്രൗൺ പ്രിൻസ് മൂന്നാം വാർഷിക ഷൂട്ടിങ് ടൂർണമെന്റിന് തുടക്കം
text_fieldsകുവൈത്ത് ക്രൗൺ പ്രിൻസ് മൂന്നാം വാർഷിക ഷൂട്ടിങ് ടൂർണമെന്റ്
കുവൈത്ത് ക്രൗൺ പ്രിൻസ് മൂന്നാം വാർഷിക ഷൂട്ടിങ് ടൂർണമെന്റിന് തുടക്കംകുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പേരിലുള്ള വാർഷിക ഷൂട്ടിങ് ടൂർണമെന്റ് ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ ആരംഭിച്ചു.
നവംബർ അഞ്ചുവരെ തുടരുന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്തിലെയും ഗൾഫ് മേഖലയിലെയും പുരുഷ- വനിത താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഷോട്ട്ഗൺ, റൈഫിൾ, പിസ്റ്റൾ വിഭാഗങ്ങളിലായി മത്സരങ്ങൾ ഉണ്ട്.
ഷൂട്ടർമാർക്ക് വലിയ അവസരമാണ് ഈ ടൂർണമെന്റെന്നും ഒരുക്കങ്ങൾ കായിക താരങ്ങൾക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബ് ചെയർമാൻ ദുവൈജ് അൽ ഒതൈബി പറഞ്ഞു. കഴിഞ്ഞ തവണ നടന്ന മത്സരം വൻ വിജയമായിരുന്നെന്നും ടൂർണമെന്റിന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ വലിയ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

