മലയാളികള്‍ പ്രതികളായ കണ്ടെയ്നര്‍ കടത്ത്: പാര്‍ലമെന്‍റ് സമിതി തെളിവെടുപ്പ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖത്തുനിന്ന് കസ്റ്റംസ് പരിശോധന കൂടാതെ കണ്ടെയ്നറുകള്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് സമിതിയുടെ തെളിവെടുപ്പ് ബുധനാഴ്ച തുടങ്ങും. ശുവൈഖ് തുറമുഖത്ത് സുരക്ഷാ പരിശോധനയിലും കസ്റ്റംസ് ക്ളിയറന്‍സിലും അപാകതകള്‍ ഉണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ കാര്യങ്ങളാണ് അന്വേഷിക്കുക. സമിതി ചെയര്‍മാന്‍ മാജിദ് അല്‍ മുതൈരി എം.പി പ്രാദേശിക പത്രത്തോട് അറിയിച്ചതാണ് ഇക്കാര്യം. സംഭവസ്ഥലത്ത് നേരിട്ടത്തെിയുള്ള തെളിവെടുപ്പിന് ശേഷം സമിതിയുടെ പ്രത്യേക യോഗം അടുത്ത തിങ്കളാഴ്ച ചേരും. യോഗത്തില്‍ തുറമുഖ ഡയറക്ടര്‍ക്ക് പുറമെ മുന്‍ കസ്റ്റംസ് ഡയറക്ടറും ആഭ്യന്തരമന്ത്രാലയത്തിന്‍െറ പ്രതിനിധിയും സംബന്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, കഴിഞ്ഞദിവസം പാര്‍ലമെന്‍റ് അന്വേഷണ സമിതിയെ സമീപിച്ച മുന്‍ കസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ സെയ്ഫ് കണ്ടെയ്നര്‍ കടത്തിയതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം തുറമുഖ വകുപ്പിനാണെന്നും തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ളെന്നും സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പാണ് ശുവൈഖ് തുറമുഖം വഴി 14 കണ്ടെയ്നറുകള്‍ പരിശോധന കൂടാതെ കടത്തിയത്. ദുബൈയില്‍നിന്ന് കപ്പലില്‍ എത്തിച്ച 14 കണ്ടെയ്നറുകളാണ് കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കടത്തിക്കൊണ്ടുപോയത്. കളിത്തോക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച മദ്യമായിരുന്നു ഇവയില്‍. തുറമുഖ ജീവനക്കാരിലൊരാള്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാര്‍ലമെന്‍റ് തലത്തിലും പ്രതിഷേധം ഉയര്‍ന്നു. ഇതിന് ശേഷം ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്.
ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നേതൃത്വത്തില്‍ നടന്ന ഊര്‍ജിത അന്വേഷണത്തില്‍ അങ്കറയിലെ മരുപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കണ്ടെയ്നര്‍ കണ്ടത്തെി. ഇതില്‍നിന്നാണ് കളിത്തോക്കുകളും മദ്യവും പിടിച്ചെടുത്തത്. ശൈഖ് ജാബിര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍െറയും രാജകുടുംബാംഗത്തിന്‍െറയും പേരിലുള്ള അനുമതി പത്രങ്ങള്‍ കാണിച്ചാണ് വിദേശ മദ്യത്തിന്‍െറ വന്‍ ശേഖരമടങ്ങുന്ന കണ്ടെയ്നറുകള്‍ ഇവര്‍ പുറത്തേക്ക് കടത്തിയത്. രാജകുടുംബാംഗത്തിന്‍െറ വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ കൊണ്ടുവരാനായി ഉപയോഗിച്ച അനുമതി പത്രം മദ്യക്കടത്തുകാര്‍ക്ക് ലഭ്യമാക്കിയതും സ്വദേശിയുടെ ഒത്താശയോടെയായിരുന്നു. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടു പ്രതികളും മലയാളികളാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്തെന്ന് കണ്ടത്തൊനാണ് പാര്‍ലമെന്‍റ് സമിതിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടക്കുന്നത്. തുറമുഖ ജീവനക്കാരനായ സ്വദേശിയാണ് സംഭവത്തിലെ പ്രതിയെന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
