കുവൈത്ത് ക്രിക്കറ്റ് ടീം ഒമാനിൽ; ലക്ഷ്യം ഏഷ്യ കപ്പ്
text_fieldsകുവൈത്ത് ക്രിക്കറ്റ് ടീം
കുവൈത്ത് സിറ്റി: ഏഷ്യ കപ്പ് കളിക്കുക എന്ന സ്വപ്നവുമായി കുവൈത്ത് ക്രിക്കറ്റ് ടീം ഒമാനിൽ. യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന്റെ അഭിമാനമാകാനുള്ള ശ്രമത്തിലാണ് ടീം. കുവൈത്ത് മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ക്രിക്കറ്റ് ആരാധകരും.
ഈ മാസം 20ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ യു.എ.ഇ, സിംഗപ്പൂർ, ഹോങ്കോങ് എന്നിവരുൾപ്പെട്ട ഗ്രൂപ്പിലാണ് കുവൈത്ത്. ഗ്രൂപ്പിലെ ഒരു ടീമാകും യോഗ്യത നേടുക. 21ന് യു.എ.ഇയുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. 23ന് കുവൈത്ത് ഹോങ്കോങ്ങിനെ നേരിടും. 24ന് സിംഗപ്പൂരുമായാണ് ഗ്രൂപ്പിലെ അവസാന മത്സരം. ഏഷ്യകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുമ്പായി ബഹ്റൈനുമായി അഞ്ച് ട്വന്റി 20 പരമ്പരയും കുവൈത്ത് ഒമാനിൽ കളിക്കും.
വളരെ നാളത്തെ ആഗ്രഹം നിറവേറ്റാൻ കഠിനമായ പരിശീലനത്തിനുശേഷമാണ് കുവൈത്ത് ടീം ഒമാനിലേക്ക് പറന്നത്. ശ്രീലങ്കയുടെ മുൻതാരം മുത്തുമലിംഗ പുഷ്പകുമാരയാണ് കുവൈത്ത് ടീമിന്റെ കോച്ച്. മത്സരങ്ങക്ക് ടീം തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനുമായുള്ള അഞ്ച് ട്വന്റി 20 മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമായി. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11വരെ ദുബൈയിലാണ് ഏഷ്യ കപ്പ് മത്സരങ്ങൾ.

