കുവൈത്തിൽ കോവിഡ് നിയന്ത്രണത്തിൽ
text_fieldsകുവൈത്ത് സിറ്റി: മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കുവൈത്തിൽ കോവിഡ് വൈ റസ് ബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പില്ല. ചിട്ടയായതും കാര്യക്ഷമവുമായ പ്രതിരോ ധ പ്രവർത്തനങ്ങൾ വഴിയാണ് കുവൈത്ത് വൈറസ് വ്യാപനം തടഞ്ഞത്. വിദേശത്തുനിന്ന് വന്നവർക്ക് വീട്ടുനിരീക്ഷണം ഏർപ്പെടുത്തിയും സംശയമുള്ളവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിച്ചും കുവൈത്ത് പഴുതുകൾ അടച്ചു. കടകളും പള്ളികളും അടച്ചും റസ്റ്റാറൻറുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയും കുടുംബ സംഗമങ്ങൾ അടക്കമുള്ള ഒത്തുചേരലുകൾക്ക് നിരോധനം ഏർപ്പെടുത്തിയും വൈറസിെൻറ സാമൂഹിക വ്യാപനം തടയാൻ സ്വീകരിച്ച നടപടികളാണ് കുവൈത്തിൽ രോഗികളുടെ എണ്ണത്തിൽ കുതിപ്പില്ലാത്തതിന് കാരണം.
വൈറസ് ബാധിത പ്രദേശങ്ങളിൽനിന്ന് കൊണ്ടുവന്ന് നിയന്ത്രണത്തിൽ പാർപ്പിച്ചിരിക്കുന്നവർക്ക് പിന്നീട് രോഗലക്ഷണങ്ങൾ കാണുന്നത് വഴിയാണ് രോഗബാധിതരുടെ എണ്ണം നേരിയ തോതിൽ ക്രമാനുഗതമായി വർധിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കാര്യമായി കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് 906 പേർ നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിൽ ഇതിൽ 574 പേർ നിരീക്ഷണ ഘട്ടം പിന്നിട്ട് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കി വീടുകളിലേക്ക് മടങ്ങി. ആദ്യമായി ഒരു വിദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ച ഘട്ടത്തിൽ തന്നെ കുവൈത്ത് ഉണർന്നു പ്രവർത്തിച്ചു. മാളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത് ഇൗ ഘട്ടത്തിലാണ്. അസർബൈജാനിൽനിന്ന് വന്ന ഇൗജിപ്ഷ്യൻ പൗരന് വൈറസ് സ്ഥിരീകരിച്ചയുടൻ ഇയാളുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കുകയും സംശയമുള്ളവരിൽ പരിശോധന നടത്തുകയും ചെയ്തു. ഇന്ത്യക്കാരനും സുഡാൻ പൗരനും രോഗം കണ്ടുപിടിക്കാനായത് ഇങ്ങനെയാണ്. ഇവർ താമസിക്കുന്ന കെട്ടിടം മുദ്രവെച്ച് നിരീക്ഷണ വലയത്തിലാക്കി ഭക്ഷണം ഉൾപ്പെടെ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
മിഷ്രിഫിൽ പ്രത്യേക കേന്ദ്രം സ്ഥാപിച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽനിന്ന് വന്നവർക്ക് പരിശോധന നടത്താൻ തീരുമാനിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഇൗജിപ്തിൽനിന്നുവന്ന ഒരു സ്ത്രീക്ക് കോവിഡ് 19 ബാധയുള്ളത് കണ്ടുപിടിച്ചത് മിഷ്രിഫിലെ പരിശോധനയിലാണ്. ഇത്രയധികം സന്നാഹങ്ങളൊരുക്കി പരിശോധിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞത് ഒരു കേസ് മാത്രമാണ്. എന്നാൽ, പുറത്തേക്ക് പടരാൻ ഇൗ ഒരു കേസ് തന്നെ ധാരാളമായിരുന്നു.
159 പേർക്കാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 22 പേരുടെ രോഗം മാറി. ബാക്കി 137 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ തന്നെ അഞ്ചുപേർക്ക് മാത്രമാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ പ്രായമായവരും മറ്റ് അസുഖങ്ങൾ ഉള്ളവരുമാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചുവരുകയാണ്. കാര്യങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറ നിയന്ത്രണത്തിലാണെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിവരക്കണക്കുകളും വിവരങ്ങളും വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
