Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ പൊതുമാപ്പ്​...

കുവൈത്തിൽ പൊതുമാപ്പ്​ പ്രതീക്ഷയിൽ പ്രവാസികൾ

text_fields
bookmark_border
കുവൈത്തിൽ പൊതുമാപ്പ്​ പ്രതീക്ഷയിൽ പ്രവാസികൾ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ താമസ നിയമ ലംഘകർക്ക്​ പൊതുമാപ്പ്​ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. പൊതുമാപ്പ്​ ഉണ്ടാവുമെന്ന സൂചനകൾ ഉന്നതതലങ്ങളിൽനിന്ന്​ പുറത്തുവന്നിട്ടുണ്ട്​. തിങ്കളാഴ്​ച അമീറി​​െൻറ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നുണ്ട്​.​

യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമെന്ന്​ പാർലമ​െൻറ്​ സ്​പീക്കർ മർസൂഖ്​ അൽഗാനിം പറഞ്ഞു. രാജ്യത്തെ ഒരു ലക്ഷത്തിന്​ മുകളിൽ വരുന്ന താമസ നിയമലംഘകർക്ക്​ സ്വയം കീഴടങ്ങി തിരിച്ചുപോവാൻ അവസരമൊരുക്കുന്നത്​ പരിഗണനയിലുണ്ടെന്ന്​ തന്നെയാണ്​ പ്രബലമായ സൂചനകൾ. പിഴ ഒഴിവാക്കി നൽകുന്നതിനൊപ്പം വിമാനം ടിക്കറ്റും സർക്കാർ ചെലവിൽ നൽകി അനധികൃത താമസക്കാരെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ചാണ്​ സർക്കാർ ആലോചിക്കുന്നത്​. ഏഴുവർഷത്തെ ഇടവേളക്ക്​ ശേഷം 2018 ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക്​ പൊതുമാപ്പ് അനുവദിച്ചത്.

ഏപ്രിൽ 22 വരെ അനുവദിച്ച പൊതുമാപ്പ്​ 50000ത്തോളം പേർ മാത്രമാണ്​ പ്രയോജനപ്പെടുത്തിയത്​. പൊതുമാപ്പ്​ പ്രഖ്യാപിക്കു​േമ്പാൾ 154000 ​പേരാണ്​ ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്​. ഒരുലക്ഷത്തിന്​ മുകളിൽ ആളുകൾ ഇപ്പോൾ ഇഖാമയില്ലാതെ രാജ്യത്ത്​ കഴിയുന്നുണ്ട്​. രാജ്യത്തെ ജനസാന്ദ്രത കുറക്കാൻ അനധികൃത താമസക്കാരെ തിരിച്ചയക്കുന്ന എന്ന വഴിയാണ്​ സർക്കാർ ആലോചിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - kuwait covid updates
Next Story