കുവൈത്തിെൻറ ചരിത്രത്തിലെ മൂന്നാമത് കർഫ്യൂ; ആദ്യദിനം 190 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: ഇപ്പോൾ നടക്കുന്നത് കുവൈത്തിെൻറ ചരിത്രത്തിലെ മൂന്നാമത് കർഫ്യൂ. 1956ൽ അഹ്മദി എണ്ണപ്പാടത്തിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് ആധുനിക കുവൈത്തിൽ ആദ്യമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് 1991ൽ ഇറാഖ് അധിനിവേശത്തിെൻറ അവസാന കാലത്തും കർഫ്യൂ ഏർപ്പെടുത്തി. മൂന്നും വ്യത്യസ്ത തരത്തിലുള്ള കാരണങ്ങളാണ്.
ഞായറാഴ്ച ആരംഭിച്ച ഭാഗിക നിരോധനാജ്ഞ ആ സമയത്ത് രാജ്യത്തെ നിശ്ചലമാക്കി. ആദ്യ ദിവസം നിരോധനാജ്ഞ ലംഘിച്ചതിന് 190 പേരാണ് അറസ്റ്റിലായത്. കർഫ്യൂ സംബന്ധിച്ച് അറിയാത്തവരാണ് ഇക്കൂട്ടരിലധികവും. നിരോധനാജ്ഞ ലംഘിച്ചാൽ മൂന്നുവർഷം തടവ് അല്ലെങ്കിൽ 10000 ദീനാർ പിഴ ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് അറിയിച്ചിട്ടുള്ളത്.
ആദ്യദിവസം അറസ്റ്റിലായവർക്ക് മാപ്പുനൽകുമോ എന്ന് ഉറ്റുനോക്കുന്നുണ്ട് പ്രവാസി സമൂഹം. പൊലീസും സൈന്യവും സംയുക്തമായി കർശനമായ പരിശോധനയാണ് നടത്തുന്നത്. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് ഒാടിച്ചിട്ട് പിടിക്കുന്ന സംഭവവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
