Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​: 1330...

കോ​വി​ഡ്​: 1330 കേ​സു​ക​ൾ; 1439 രോ​ഗ​മു​ക്തി; ഏ​ഴു​ മ​ര​ണം

text_fields
bookmark_border
കോ​വി​ഡ്​: 1330 കേ​സു​ക​ൾ; 1439 രോ​ഗ​മു​ക്തി; ഏ​ഴു​ മ​ര​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച 1330 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 2,20,445 പേ​ർ​ക്കാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച 1439 പേ​ർ ​ഉ​​ൾ​പ്പെ​ടെ 2,04,978 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്​​തി നേ​ടി. ബാ​ക്കി 14,244 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 246 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 14 പേ​ർ വ​ർ​ധി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പു​ണ്ടാ​യ​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ഏ​ഴ്​ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 1233 പേ​രാ​ണ്. 9079 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 19,76,289 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. പു​തി​യ കേ​സു​ക​ളേ​ക്കാ​ൾ രോ​ഗ​മു​ക്​​ത​രു​ണ്ടാ​യ​ത്​ നേ​രി​യ ആ​ശ്വാ​സ​മാ​യി.

ഭാ​ഗി​ക ക​ർ​ഫ്യൂ ന​ട​പ്പാ​ക്കി​യി​ട്ടും കേ​സു​ക​ൾ കു​റ​യാ​ത്ത​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്. രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണ​വും ഒ​പ്പ​ത്തി​നൊ​പ്പം വ​ർ​ധി​ക്കു​ന്ന​ത്​ മാ​ത്ര​മാ​ണ്​ നേ​രി​യ ആ​ശ്വാ​സം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡു​ക​ൾ നി​റ​ഞ്ഞു​വ​രു​ക​യാ​ണ്.

ക​ർ​ഫ്യൂ ലം​ഘ​നം: 17 പേ​ർ​കൂ​ടി പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 17 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. 14 കു​വൈ​ത്തി​ക​ളും മൂ​ന്ന്​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​രാ​ൾ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടു​പേ​ർ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടു​പേ​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​മ്പ​തു പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ പി​ടി​യി​ലാ​യ​ത്. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​രും അ​റ​സ്​​റ്റി​ലാ​യി​ല്ല.

ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ​ ക​ർ​ഫ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
Next Story