Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ ബാധിതരിൽ 67...

കോവിഡ്​ ബാധിതരിൽ 67 ശതമാനം സ്വദേശികൾ

text_fields
bookmark_border
കോവിഡ്​ ബാധിതരിൽ 67 ശതമാനം സ്വദേശികൾ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ത​രി​ൽ 67 ശ​ത​മാ​നം പേ​ർ കു​വൈ​ത്തി​ക​ൾ. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ളാ​ണ്. വി​ദേ​ശി സ​മൂ​ഹ​ത്തി​ൽ നി​ല​വി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ ഫി​ലി​പ്പീ​ൻ​സു​കാ​രി​ലാ​ണ്. കു​വൈ​ത്തി​ക​ളു​മാ​യി നേ​രി​ട്ട്​ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണി​വ​ർ.

ഇ​ന്ത്യ​ക്കാ​ർ, ഇൗ​ജി​പ്​​തു​കാ​ർ, ബം​ഗ്ലാ​ദേ​ശി​ക​ൾ, സി​റി​യ​ക്കാ​ർ, ശ്രീ​ല​ങ്ക​ക്കാ​ർ തു​ട​ങ്ങി കു​വൈ​ത്തി​ലെ മ​റ്റു വ​ലി​യ വി​ദേ​ശി സ​മൂ​ഹ​ങ്ങ​ളി​ലും കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്. കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന ഘ​ട്ട​ത്തി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള ഒ​ത്തു​കൂ​ട​ലു​ക​ൾ ന​ട​ക്കു​ന്ന​താ​യാ​ണ്​ വി​വ​രം. സ്വ​ദേ​ശി വീ​ടു​ക​ളി​ലും ദീ​വാ​നി​യ​ക​ളി​ലും ന​ട​ത്തു​ന്ന ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ പി​ടി​കൂ​ടാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തേ രാ​ത്രി​യി​ൽ ന​ട​ത്തി​യി​രു​ന്ന ഒ​ത്തു​കൂ​ട​ലു​ക​ൾ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ​ക​ൽ ആ​യി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ​ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ബെ​ഡു​ക​ൾ നി​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലാ​യി ര​ണ്ടാ​ഴ്​​ച​യോ​ള​മാ​യി​ട്ടും കേ​സു​ക​ൾ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ കു​റ​ഞ്ഞി​ട്ടി​ല്ല.

ജ​ന​ജീ​വി​ത​ത്തെ​യും വി​പ​ണി​യെ​യും തൊ​ഴി​ലി​നെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്​ പൂ​ർ​ണ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താ​ത്ത​ത്. സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​യാ​ൽ പൂ​ർ​ണ ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
Next Story