Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ണ്ടും റെ​ക്കോ​ഡ്​...

വീ​ണ്ടും റെ​ക്കോ​ഡ്​ ഭേ​ദി​ച്ച്​ കോ​വി​ഡ്​ വ്യാ​പ​നം; 1409 കേ​സു​ക​ൾ കൂ​ടി

text_fields
bookmark_border
വീ​ണ്ടും റെ​ക്കോ​ഡ്​ ഭേ​ദി​ച്ച്​ കോ​വി​ഡ്​ വ്യാ​പ​നം; 1409 കേ​സു​ക​ൾ കൂ​ടി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ റെ​ക്കോ​ഡ്​ ഭേ​ദി​ച്ച്​ വീ​ണ്ടും മു​ക​ളി​ലേ​ക്ക്.തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ്​ പ്ര​തി​ദി​ന കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തി​ന്​ ശേ​ഷം ഏ​റ്റ​വും കൂ​ടി​യ നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്​​ച 1179 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്​​ച ഇ​ത്​ 1341 ആ​യി ഉ​യ​ർ​ന്നു. ബു​ധ​നാ​ഴ്​​ച വീ​ണ്ടും ഉ​യ​ർ​ന്ന്​ 1409 ആ​യി. ഇ​ത്​ മൂ​ന്ന്​ സ​ർ​വ​കാ​ല റെ​ക്കോ​ഡ്​ ആ​ണ്. ഇ​തു​വ​രെ 1,94,781 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. അ​ഞ്ചു​മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1097 ആ​യി. 1077 പേ​ർ കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ മു​ക്​​ത​രാ​യ​ത്​ 1,82,196 പേ​രാ​ണ്.

ബാ​ക്കി 11,488 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.162 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു.തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​പേ​ർ വ​ർ​ധി​ച്ചു. 10554 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 18,11,181 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ട്. അ​തേ​സ​മ​യം, രോ​ഗ​മു​ക്​​തി​യും ആ​യി​ര​ത്തി​ന്​ മു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ നേ​രി​യ ആ​ശ്വാ​സ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
Next Story