Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right489 പേർക്കുകൂടി...

489 പേർക്കുകൂടി കോവിഡ്​; 829 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
489 പേർക്കുകൂടി കോവിഡ്​; 829 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച 489 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,37,329 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 829 പേർ ഉൾപ്പെടെ 1,28,414 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 842 ആയി. ബാക്കി 8073 പേരാണ്​ ചികിത്സയിലുള്ളത്​.

115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5072 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ആകെ 10,16,638 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിൽ ആറുപേർ വർധിച്ചു. തിങ്കളാഴ്​ച പുതിയ കേസുകൾ കുറഞ്ഞപ്പോൾ രോഗമുക്​തി കൂടി. മരണം ഒന്ന്​ കൂടി.

സമീപ ദിവസങ്ങളിൽ കേസുകൾ കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. നവംബറിൽ കോവിഡ്​ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്​മാവ്​ കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്​. പുതിയ കേസുകളും​ രോഗമുക്​തിയും രണ്ടുമാസത്തിലേറെയായി​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
Next Story