Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​: 1211...

കോ​വി​ഡ്​: 1211 കേ​സു​ക​ൾ; 1365 രോ​ഗ​മു​ക്തി; ഒ​മ്പ​തു​ മ​ര​ണം

text_fields
bookmark_border
covid 19
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്​​ച 1211 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 2,08,460 പേ​ർ​ക്കാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച​ത്.ശ​നി​യാ​ഴ്​​ച 1365 പേ​ർ ഉ​ൾ​പ്പെ​ടെ 1,92,782 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. ബാ​ക്കി 14,513 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.198 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. ​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു​പേ​ർ വ​ർ​ധി​ച്ചു.

7319 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 19,01,041 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​മ്പ​തു​​​​​​ മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​കെ 1165 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. മ​ര​ണം ഒ​മ്പ​തി​ലേ​ക്ക്​ ഉ​യ​ർ​ന്ന​ത്​ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു.രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡു​ക​ൾ നി​റ​ഞ്ഞു​വ​രു​ക​യാ​ണ്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്.ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ വ​രു​ന്ന ആ​ഴ്​​ച​ക​ളി​ൽ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ കു​റ​വു​ണ്ടാ​ക്കു​മോ എ​ന്നാ​ണ്​ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ക​ർ​ഫ്യൂ ലം​ഘ​നം: ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ ആ​റു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ലാ​യി. നാ​ല്​ കു​വൈ​ത്തി​ക​ളും ര​ണ്ട്​​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം 35 പേ​രാ​ണ്​ ക​ർ​ഫ്യൂ ലം​ഘ​ന​ത്തി​ന്​ പി​ടി​യി​ലാ​യ​തെ​ങ്കി​ൽ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞു.ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റ്റേി​ൽ ഒ​രാ​ൾ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​​ണ​റേ​റ്റി​ൽ ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഫ​ർ​വാ​നി​യ, ജ​ഹ്​​റ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആ​രും അ​റ​സ്​​റ്റി​ലാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidcovid gulf
Next Story