Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജനവാസ...

ജനവാസ കേന്ദ്രങ്ങളിലേക്ക്​ സാധനങ്ങളെത്തിക്കാൻ 950 കാറുകൾ കൂടി

text_fields
bookmark_border
ജനവാസ കേന്ദ്രങ്ങളിലേക്ക്​ സാധനങ്ങളെത്തിക്കാൻ 950 കാറുകൾ കൂടി
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ ജനവാസ കേന്ദ്രങ്ങളിലേക്കു അവശ്യസാധനങ്ങള്‍ എത്തിക്കാനായി 950 കാറുകള്‍ കൂടി ലഭ്യമാക് കുന്നു. രാജ്യത്തെ പ്രശസ്ത കാര്‍
വാടക കമ്പനിയാണ്​ കാറുകൾ വാഗ്​ദാനം ചെയ്​തതെന്ന്​ സഹകരണ യൂനിയൻ വൈസ്​ ചെയര്‍മാന്‍ ഖാലിദ് അല്‍ ഹളിബാന്‍ വ്യക്തമാക്കി. അവശ്യ സാധനങ്ങള്‍ സൗജന്യമായി ഇവര്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിരോധനാജ്ഞയുള്ള സമയത്തും ഓര്‍ഡര്‍ അനുസരിച്ചു സാധനങ്ങള്‍ എത്തിക്കാന്‍

കമ്പനി തയാറാണെന്നും കാറുകളെ പോലെ ബസ്​ സർവീസുകളുമു​ണ്ടെന്നും കമ്പനിയുടെ വാഗ്​ദാന കത്തിലുണ്ട്. രാജ്യത്തെ സഹകരണ സംഘങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമുള്ള തിരക്കു കുറക്കാനാണ്​ സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കുക എന്ന ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 400 കാറുകൾ സഹകരണ സംഘങ്ങൾക്ക്​ ഇതിനായി ലഭ്യമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCoronavirus
News Summary - Kuwait covid 19-Gulf news
Next Story