കോവിഡ് 19: മാർച്ച് എട്ടുമുതൽ കുവൈത്തിലേക്ക് യാത്ര മുടങ്ങുന്ന സ്ഥിതി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ മാർച്ച് എട്ടുമുതൽ കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് യാത്ര മുടങ്ങുന്ന സ്ഥിതി. കൊറോണ വൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് വിമാനത്താവളത്തി ൽ ഹാജരാക്കണമെന്നാണ് കുവൈത്ത് വ്യോമയാന മന്ത്രാലയത്തിെൻറ ഉത്തരവ്.
അതത് രാജ്യങ്ങളിലെ കുവൈത്ത് എം ബസി അംഗീകൃത ഹെൽത് സെൻററുകളിൽനിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. എന്നാൽ, ഇന്ത്യയിൽ ഇൗ പറയുന്ന സെൻററുകളിലൊന്നും വൈറസ് പരിശോധന സൗകര്യമില്ല. പൊതുമേഖലയിലെ വിരലിലെണ്ണാവുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാത്രമാണ് ഇന്ത്യയിൽ വൈറസ് പരിശോധന സൗകര്യമുള്ളത്. ഇവിടെ രോഗം സംശയിക്കുന്ന കേസുകളിൽ മാത്രമേ പരിശോധിക്കൂ. പരിശോധന ഫലം വരാൻ രണ്ടാഴ്ച സമയമെടുക്കുകയും ചെയ്യും.
കുവൈത്ത് എംബസി അംഗീകരിച്ച മെഡിക്കൽ സെൻററുകളുടെ സംഘടനയായ ഗാംകോ തങ്ങൾക്ക് വൈറസ് പരിശോധന സൗകര്യമില്ലെന്ന് കുവൈത്ത് എംബസിയെ അറിയിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ സർക്കാർ എടുത്ത തീരുമാനമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നതെന്നും യാത്ര മുടങ്ങിയാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് ഡൽഹിയിലെ കുവൈത്ത് എംബസി വൃത്തങ്ങളുടെ പ്രതികരണം.
ചുരുക്കത്തിൽ മാർച്ച് എട്ടുമുതൽ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വരാൻ കഴിയാത്ത സങ്കീർണ്ണമായ സാഹചര്യമാണ് നിലവിലുള്ളത്. വിഷയത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും കുവൈത്ത് അധികൃതരുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ ചില സ്വകാര്യ കമ്പനികൾ നാട്ടിൽ പോയ ജീവനക്കാരോട് മാർച്ച് എട്ടിന് മുമ്പ് തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അടിയന്തര സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
