കുവൈത്തിൽ 24 ഇന്ത്യക്കാർക്ക് കൂടി കോവിഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 24 ഇന്ത്യക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ ഇന്ത്യക്ക ാരുടെ എണ്ണം 59 ആയി. 18 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനും നിരീക്ഷണ ക്യാമ്പിൽ ഉള്ളവരാണ്. രണ്ട് ഇന്ത്യക്കാർ നാട്ടി ൽനിന്ന് വന്നവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റൊരു ഇന്ത്യക്കാരനും കോവിഡ് ബാധിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് പൗരനും കോവിഡ് ബാധിതനായത്. രണ്ട് ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനും രോഗം വന്നത് ഏതുവഴിയാണെന്ന് കണ്ടെത്താനായിട്ടില്ല. ബ്രിട്ടനിൽനിന്ന് വന്ന ഒരു കുവൈത്തിക്ക് കൂടിയാണ് ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച 28 പേർക്കാണ് കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ എണ്ണം 317 ആയി ഉയർന്നു. 80 പേർ രോഗമുക്തി നേടി. ബാക്കി 237 പേർ ചികിത്സയിലാണ്. 14 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.