കുവൈത്തിൽ നാല് പേർക്ക് കൂടി കോവിഡ്; ആകെ 69 പേർ
text_fieldsകുവൈത്ത് സിറ്റി: നാല് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ കുവൈത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയ ി.
കോവിഡ് 19 പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലത്തിന് കീഴിലുള്ള മൂന്ന് നിരീക്ഷണ കേ ന്ദ്രങ്ങളില്‍ നിലവിൽ താമസിക്കുന്നത് 906 പേരാണ്. നിരീക്ഷണ കേന്ദ്രത്തിൽ താമസിക്കുന്നുവെന്നതിന് രോഗ ബാധിതരാണെന്ന് അർഥമില്ലെന്നും സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി നിശ്ചിത ദിവസം പുറത്തുവിടാതിരിക്കുക മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതുവരെ 5000ത്തിലേറെ പേർക്ക് കൊറോണ വൈറസ് പരിശോധന നടത്തി.
സംശയത്തെ തുടർന്ന് നിരീക്ഷണ ക്യാമ്പിൽ പാർപ്പിച്ചവരിൽ പത്തുപേരെ ഇതിനകം 14 ദിവസത്തെ നിരീക്ഷണ കാലം കഴിഞ്ഞ് വിട്ടയച്ചതായി മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. നിരവധി പേർക്ക് വീട്ടിൽ നിരീക്ഷണ കാലം നിർദേശിച്ചിട്ടുണ്ട്. ഇവരെയും ക്യാമ്പിൽനിന്ന് വിട്ടയച്ചവരെയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. മൂന്നുപേർ മാത്രമാണ് െഎ.സി.യുവിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവർ ഭേദപ്പെട്ട ആരോഗ്യ നിലയിലാണുള്ളതെന്നും രണ്ടാഴ്ചയോടെ ഇവർ രോഗമുക്തരാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറാനിൽനിന്ന് എത്തിച്ചവരെ ഖൈറാൻ റിസോർട്ടിലും ഇറാഖിൽനിന്ന് കൊണ്ടുവന്നവരെ ജൂൺ റിസോർട്ടിലും തായ്ലാൻഡിൽനിന്ന് കൊണ്ടുവന്നവരെ അൽകൂത്ത് ബീച്ച് ഹോട്ടലിലുമാണ് പാർപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
