ഗൾഫ് ഗെയിംസിൽ കുവൈത്ത് കുതിപ്പ് തുടരുന്നു
text_fieldsകുവൈത്ത് താരങ്ങൾ മെഡലുമായി
കുവൈത്ത് സിറ്റി: ദോഹയിൽ നടക്കുന്ന നാലാമത് ഗൾഫ് ഗെയിംസിൽ കുവൈത്ത് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മൂന്ന് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും കുവൈത്തിന്റെ അത്‌ലറ്റുകൾ സ്വന്തമാക്കി. മെയ് 22 വരെ ഈ ഗെയിംസ് നടക്കും. ഷൂട്ടിംഗ് മത്സരങ്ങളിൽ, പുരുഷ വിഭാഗം സ്കീറ്റ് ഇനത്തിൽ കുവൈത്ത് ടീം സ്വർണ്ണ മെഡൽ നേടി. വ്യക്തിഗത സ്കീറ്റ് മത്സരത്തിൽ മുഹമ്മദ് അവ്വാദ് വെള്ളി മെഡലും, വനിതാ സ്കീറ്റ് ടീമായ അഫ്ര മുഹമ്മദ്, ഫാത്തിമ അൽ സാബി എന്നിവർ വെങ്കലവും നേടി. ഫെൻസിംഗിൽ കുവൈത്തിന്റെ ദേശീയ വനിതാ ടീം യു.എ.ഇ ടീമിനെ പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ നേടി.
പുരുഷ ഫോയിൽ ടീം ഇനത്തിൽ പുരുഷ ടീം വെങ്കല മെഡൽ നേടി. 400 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ കുവൈത്തിന്റെ ടീം വെങ്കലം നേടി. വ്യക്തിഗത 145 സെന്റിമീറ്റർ ഇനത്തിൽ റൈഡർ അലി അൽ ഖറാഫി വെള്ളി മെഡൽ സ്വന്തമാക്കി. അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ യാക്കൂബ് അൽ യൂഹ സ്വർണ്ണ മെഡൽ നേടി. പുരുഷന്മാരുടെ ലോംഗ്ജമ്പിൽ അബ്ദുള്ള അൽ അസ്മി വെള്ളി മെഡൽ നേടി, ജാവലിൻ ത്രോയിൽ അബ്ദുൽ റഹ്മാൻ അൽഅസ്മി വെള്ളി മെഡൽ നേടി. വനിതകളുടെ ഹെപ്റ്റാത്തലണിൽ അൽ ഗാസി ഫർഹാനും വെള്ളി മെഡൽ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

