Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ ഇന്ത്യക്ക്​...

കുവൈത്ത്​ ഇന്ത്യക്ക്​ മെഡിക്കൽ സഹായം തുടരുന്നു​

text_fields
bookmark_border
കുവൈത്ത്​ ഇന്ത്യക്ക്​ മെഡിക്കൽ സഹായം തുടരുന്നു​
cancel
camera_alt

കുവൈത്തിൽനിന്ന്​ മെഡിക്കൽ സഹായ വസ്​തുക്കൾ സ്വീകരിക്കാനെത്തിയ ഇന്ത്യൻ വ്യോമസേനയുടെ വിമാനം 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഇ​ന്ത്യ​ക്ക്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ തു​ട​രു​ന്നു. ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​ൻ സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം വെ​ള്ളി​യാ​ഴ്​​ച കു​വൈ​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം നാ​വി​ക സേ​ന​യു​ടെ ​െഎ.​എ​ൻ.​എ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ൽ എ​ത്തി ലി​ക്വി​സ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും​ കൊ​ണ്ടു​പോ​യി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ​െഎ.​എ​ൻ.​എ​സ്​ കൊ​ൽ​ക്ക​ത്ത, െഎ.​എ​ൻ.​എ​സ്​ കൊ​ച്ചി എ​ന്നീ ക​പ്പ​ലു​ക​ളും കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യ വ​സ്​​തു​ക്ക​ളു​മാ​യി പോ​യി​രു​ന്നു.

215 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും 1000 ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഇ​ന്ത്യ​യി​ലേ​ക്ക്​ അ​യ​ക്കു​മെ​ന്നാ​ണ്​ കു​വൈ​ത്ത്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ, വെൻറി​ലേ​റ്റ​റു​ക​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ കു​വൈ​ത്ത്​ അ​യ​ക്കു​ന്ന​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​താ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ ​കോ​വി​ഡ്​ കാ​ര​ണം ക​ട​ന്നു​പോ​കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ൽ ഒാ​ക്​​സി​ജ​നും വെൻറി​ലേ​റ്റ​റു​ക​ളും ബെ​ഡു​ക​ളും കു​റ​വാ​യി ജ​ന​ങ്ങ​ൾ നെ​േ​ട്ടാ​ട്ട​മോ​ടു​ക​യാ​ണ്. ഒാ​ക്​​സി​ജ​ൻ ക്ഷാ​മം മൂ​ലം ആ​യി​ര​ങ്ങ​ൾ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ക്ക്​ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ൾ സ​ഹാ​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.ഇ​ന്ത്യ​ക്ക്​ ആ​ദ്യം സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ കു​വൈ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical assistance
Next Story