സിറിയൻ ജനതക്ക് സഹായം തുടര്ന്ന് കുവൈത്ത്
text_fieldsസിറിയയിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെടാനൊരുങ്ങുന്ന കുവൈത്തിന്റെ സൈനിക വിമാനം
കുവൈത്ത് സിറ്റി: സിറിയൻ ജനതക്ക് സഹായം തുടര്ന്ന് കുവൈത്ത്. ‘കുവൈത്ത് നിങ്ങളോടൊപ്പം’ കാമ്പയിനിന്റെ ഭാഗമായി 11ാമത് സൈനിക വിമാനം കുവൈത്തിൽനിന്ന് ഡമസ്കസിലെത്തി. പത്തുടൺ ഭക്ഷ്യ വസ്തുക്കളാണ് 11ാമത്തെ ദുരിതാശ്വാസ വിമാനത്തിലുണ്ടായിരുന്നത്.
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെയും നിർദേശപ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്. സർക്കാർ മന്ത്രാലയങ്ങളും വിവിധ ചാരിറ്റബ്ൾ സംഘടനകളും തമ്മിലുള്ള സഹകരണത്തോടെയാണ് സഹായങ്ങൾ നല്കുന്നത്.

