Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​യി​ലേ​ക്ക്...

ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യം തു​ട​ര്‍ന്ന് കു​വൈ​ത്ത്; 675 ട​ൺ സാ​ധ​ന​ങ്ങ​ളു​മാ​യി 26 ദു​രി​താ​ശ്വാ​സ ട്ര​ക്കു​ക​ൾ

text_fields
bookmark_border
Aid items sent to Gaza
cancel
camera_alt

ഗ​സ്സ​യി​ലേ​ക്ക് അ​യ​ക്കു​ന്ന സ​ഹാ​യ വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം തു​ട​രു​ന്ന ഗ​സ്സ​ക്കാ​ർ​ക്ക് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു. 675 ട​ൺ സാ​ധ​ന​ങ്ങ​ളു​മാ​യി 26 ദു​രി​താ​ശ്വാ​സ ട്ര​ക്കു​ക​ൾ ഗ​സ്സ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) അ​റി​യി​ച്ചു. ജോ​ർ​ഡ​ൻ വ​ഴി​യാ​ണ് ട്ര​ക്കു​ക​ൾ ഗ​സ്സ​യി​ൽ പ്ര​വേ​ശി​ക്കു​ക.

ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നും അ​വ​രു​ടെ ദു​രി​ത​ങ്ങ​ൾ നീ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സ​ഹാ​യ​മെ​ന്ന് കെ.​ആ​ർ.​സി.​എ​സ് ചെ​യ​ർ​മാ​ൻ ഡോ.​ഹി​ലാ​ൽ അ​ൽ സെ​യ​ർ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ലം അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ടെ​ന്റു​ക​ളു​മ​ട​ക്കം ട​ൺ​ക​ണ​ക്കി​ന് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ ഇ​തി​ന​കം കു​വൈ​ത്ത് ഗ​സ്സ​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaAidKuwait NewsIsrael-Palestine conflict
News Summary - Kuwait continues aid to Gaza
Next Story