തമ്പുകാലം 15 ദിവസം നീട്ടുന്നത് പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല തമ്പ് സീസൺ മാർച്ച് അവസാനം വരെ നീട്ടിയേക്കും. വിഷയം ചർച്ച ചെയ്യാൻ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ശൈത്യകാല തമ്പ് സമിതി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്.
റമദാൻ തീരുന്നത് വരെ സീസൺ നീട്ടണമെന്നാണ് സമിതിയിലെ പൊതുവികാരമെന്നും മുനിസിപ്പാലിറ്റിയുടെയും പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെയും അനുമതി തേടുമെന്നും സമിതി മേധാവി ഫൈസൽ അൽ ഉതൈബി പറഞ്ഞു. സാധാരണ നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് കുവൈത്തിൽ തമ്പുകാലം.
ഈ സമയം നിർണ്ണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ തമ്പുകെട്ടി തണുപ്പാസ്വദിച്ച് കഴിയാം. റമദാൻ മാർച്ച് ഒന്നിന് ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ. തണുപ്പാസ്വദിച്ചു മരുഭൂമിയിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എല്ലാ വർഷവും ക്യാമ്പുകളിൽ നിരവധി പേർ എത്താറുണ്ട്.
പലരും കുടുംബത്തോടെ ദിവസങ്ങൾ അവിടെ ചെലവഴിക്കുന്നു. പാചകത്തിനും ദിവസങ്ങൾ താമസിക്കാനുമുള്ള സൗകര്യങ്ങളോടെയും ആകും ക്യാമ്പിൽ എത്തുക. ചില പ്രവാസികളും കുറഞ്ഞ ദിവസം തമ്പുകളിൽ കഴിയുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

