Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅധികാരമേറ്റതിന്റെ...

അധികാരമേറ്റതിന്റെ നാലാം വാർഷികം: യു.എ.ഇ പ്രസിഡന്റിന് കുവൈത്തിന്റെ അഭിനന്ദനം

text_fields
bookmark_border
അധികാരമേറ്റതിന്റെ നാലാം വാർഷികം: യു.എ.ഇ പ്രസിഡന്റിന് കുവൈത്തിന്റെ അഭിനന്ദനം
cancel

കുവൈത്ത് സിറ്റി: അധികാരമേറ്റതിന്റെ നാലാം വാർഷികത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കുവൈത്തിന്റെ അഭിനന്ദനം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ അഭിനന്ദനം അറിയിച്ചു യു.എ.ഇ പ്രസിഡന്റിന് സന്ദേശം അയച്ചു.

കുവൈത്തും യു.എ.ഇയും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധവും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും കുവൈത്ത് അമീർ കത്തിൽ ചൂണ്ടികാട്ടി. ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ യു.എ.ഇയുടെ തുടർച്ചയായ വികസനത്തെയും നേട്ടങ്ങളെയും അമീർ പ്രശംസിച്ചു. ശൈഖ് മുഹമ്മദിന് ആയൂർ ആരോഗ്യവും യു.എ.ഇക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ യു.എ.ഇയുടെ സമഗ്ര വികസനത്തെയും പുരോഗതിയെയും കുവൈത്ത് കിരീടാവകാശിയും പ്രധാനമന്ത്രിയും പ്രശംസിച്ചു. അദ്ദേഹത്തിന് തുടർന്നും നല്ല ആരോഗ്യം ഉണ്ടാകട്ടെയെന്നും യു.എ.ഇക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversaryUAE presidentAssuming
News Summary - Kuwait Congratulates UAE President on 4th Anniversary of Assuming Office
Next Story