ഖത്തർ അമീറിന് കുവൈത്തിന്റെ അഭിനന്ദനം
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
കുവൈത്ത് സിറ്റി: അധികാരത്തിൽ പത്തുവർഷം പൂർത്തിയാക്കിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു.ഷെയ്ഖ് തമീമിന് അഭിനന്ദന സന്ദേശം അയച്ച കുവൈത്ത് അമീർ ഖത്തറിന്റെ വികസനത്തെ പ്രത്യേകം പരാമർശിച്ചു. കുവൈത്തും ഖത്തറും തമ്മിലുള്ള ശക്തവും ചരിത്രപരമായ ബന്ധത്തെയും പ്രശംസിച്ചു. ശൈഖ് തമീമിന് ആരോഗ്യവും ദീർഘായുസ്സും ഖത്തറിന് കൂടുതൽ വികസനവും കുവൈത്ത് ആശംസിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദന സന്ദേശം അയച്ചു. ശൈഖ് തമീമിന്റെ ഭരണകാലത്ത് ഖത്തർ നേടിയ മുന്നേറ്റം എടുത്തുപറഞ്ഞ ഇരുവരും അമീറിന് ആയുരാരോഗ്യങ്ങൾ നേർന്നു. ഖത്തറിന് കൂടുതൽ ശോഭനമായ ഭാവിയും അഭിവൃദ്ധിയും കൈവരിക്കാനാകട്ടെ എന്നും ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

