Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
kuwait
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. ദേ​ശീ​യ​ദി​ന​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സി​റി​ൽ റ​മ​ഫോ​സ​ക്ക് വ്യാ​ഴാ​ഴ്ച സ​ന്ദേ​ശം അ​യ​ച്ചു. പ്ര​സി​ഡ​ന്റി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജ​ന​ത​ക്കും എ​ക്കാ​ല​വും പു​രോ​ഗ​തി​യും വി​ക​സ​ന​വും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. ഇ​രു​വ​രും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും ക്ഷേ​മ​വും നേ​ർ​ന്നു. ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ടോ​ഗോ പ്ര​സി​ഡ​ന്റ് ഫൗ​ർ ഗ്നാ​സിം​ഗ്ബെ​യ്ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു കു​വൈ​ത്ത് അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും സ​ന്ദേ​ശം അ​യ​ച്ചു. ടോ​ഗോ പ്ര​സി​ഡ​ന്റി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​ക​സ​ന​വും ക്ഷേ​മ​വും കൈ​വ​​ര​ട്ടെ എ​ന്ന് മൂ​വ​രും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaKuwaitcongratulates
News Summary - Kuwait congratulates South Africa
Next Story