പുതിയ മാർപാപ്പക്ക് കുവൈത്തിന്റെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: കത്തോലിക്കാ സഭ പുതിയ മാർപാപ്പയായി തെരഞ്ഞെടുത്ത ലൂയി പതിനാലാമന്‍ കുവൈത്തിന്റെ അഭിനന്ദനം. അഭിനന്ദനം അറിയിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ സന്ദേശം അയച്ചു.
കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലൂയി പതിനാലാമന്‍ അമീർ സന്ദേശത്തിൽ ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ചു. ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും നീതിയുടെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് തുടരാനാകട്ടെ എന്നും ആശംസിച്ചു.
ലൂയി പതിനാലാമന്‍ മികച്ച ആരോഗ്യം നേർന്ന അമീർ വത്തിക്കാൻ കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസിച്ചു. കുവൈത്തും വത്തിക്കാനും തമ്മിലുള്ള ശക്തമായ ബന്ധത്തെയും സൂചിപ്പിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും തങ്ങളുടെ സന്ദേശത്തിൽ ലൂയി പതിനാലാമന്‍ ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആഗോള കത്തോലിക്കാ സഭ ലൂയി പതിനാലാമനെ പുതിയ പാപ്പയായി തെരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. 1955 സെപ്റ്റംബര്‍ 14 ന് ഷിക്കാഗോയിലാണ് ജനനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

