Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഷ്യ​ൻ ക​പ്പ്...

ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ടം; ഖ​ത്ത​റി​ന് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
Qatar and Kuwait flags
cancel

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ടം നേ​ടി​യ ഖ​ത്ത​റി​ന് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം. ഫൈ​ന​ലി​ൽ ഖ​ത്ത​ർ നേ​ടി​യ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഖ​ത്ത​ർ ടീ​മി​ന്റെ മി​ക​ച്ച പ്ര​ക​ട​ന​ത്തെ​യും പ​​ങ്കെ​ടു​ത്ത മ​റ്റു രാ​ജ്യ​ങ്ങ​ളെ​യും അ​മീ​ർ പ്ര​ശം​സി​ച്ചു.

ഇ​ത്ത​ര​മൊ​രു ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക്കു​ന്ന​ത് ഗ​ൾ​ഫ്, അ​റ​ബ് ഫു​ട്‌​ബാ​ളി​ന്റെ നേ​ട്ട​മാ​ണെ​ന്നും മേ​ഖ​ല കൈ​വ​രി​ച്ച ഉ​യ​ർ​ന്ന കാ​യി​ക മി​ക​വി​ന്റെ പ്ര​തീ​ക​മാ​ണെ​ന്നും അ​മീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ടൂ​ർ​ണ​മെൻറി​ൽ ഖ​ത്ത​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും ത​യാ​റെ​ടു​പ്പു​ക​ളെ​യും അ​സാ​ധാ​ര​ണ​മാ​യ വി​ജ​യ​ത്തി​ലും അ​മീ​ർ അ​തി​യാ​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഈ ​നേ​ട്ടം ഖ​ത്ത​റി​ന്‍റെ സം​സ്‌​കൃ​ത​പ​ദ​വി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം, അ​മീ​റി​ന്റെ പി​താ​വ് ശൈ​ഖ് ഹ​മ​ദ്, ഖ​ത്ത​ർ രാ​ജ​കു​ടും​ബം എ​ന്നി​വ​ർ​ക്കും ഖ​ത്ത​റി​നും ജ​ന​ങ്ങ​ൾ​ക്കും നി​ത്യ​ക്ഷേ​മ​വും പു​രോ​ഗ​തി​യും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​ക​ട്ടെ എ​ന്നും അ​മീ​ർ ആ​ശം​സി​ച്ചു.

ഖ​ത്ത​ർ ഫു​ട്‌​ബാ​ൾ ടീ​മി​ന്‍റെ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു.

ഫൈ​ന​ലി​ൽ ജോ​ർ​ഡ​ൻ ടീ​മി​ന് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​നും അ​മീ​ർ സ​ന്ദേ​ശം അ​യ​ച്ചു. മ​ത്സ​ര​ത്തി​ൽ ജോ​ർ​ഡ​ന്റെ മി​ക​ച്ച പ്ര​ക​ട​ന​ത്തെ അ​മീ​ർ പ​രാ​മ​ർ​ശി​ച്ചു. അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ രാ​ജാ​വി​ന് ആ​യു​രാ​രോ​ഗ്യം നേ​ർ​ന്ന അ​മീ​ർ ജോ​ർ​ഡ​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ന് സ​ന്ദേ​ശം അ​യ​ച്ചു.

ഏ​ഷ്യ​ൻ ക​പ്പി​ൽ ഖ​ത്ത​റി​ന്റെ വി​ജ​യ​ത്തി​ൽ ഖ​ത്ത​റി​ന്‍റെ ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ​ൻ അ​ൽ ഗാ​നി​മി​നെ ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ അ​ഹ്മ​ദ് അ​ൽ സ​ദൂ​ൻ അ​ഭി​ന​ന്ദി​ച്ചു. ജോ​ർ​ഡ​ൻ സെ​ന​റ്റ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ അ​ൽ ഫ​യ്സി​നും ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ സ്പീ​ക്ക​ർ അ​ഹ്മ​ദ് അ​ൽ സ​ഫാ​ദി​ക്കും അ​ഹ​മ​ദ് അ​ൽ സ​ദൂ​ൻ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAsian CupKuwait NewsQatar
News Summary - Kuwait congratulated Qatar for Asian cup crown
Next Story