സുഡാനും ക്യൂബക്കും കുവൈത്തിന്റെ ആശംസ
text_fields
കുവൈത്ത്സിറ്റി: ദേശീയ ദിനത്തിൽ സുഡാന് കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ സുഡാൻ ട്രാൻസിഷനൽ സോവറിൻറ്റി കൗൺസിൽ ചെയർമാൻ അബ്ദുൽഫത്താഹ് അൽ ബുർഹാന് അഭിനന്ദന സന്ദേശം അയച്ചു.
അൽ ബുർഹാനും സുഡാനീസ് ജനതയ്ക്കും എക്കാലവും പുരോഗതിയും ക്ഷേമവും ഉണ്ടാകട്ടെയെന്ന് അമീർ ആശംസിച്ചു. ദേശീയദിനത്തിൽ ക്യൂബക്കും കുവൈത്ത് ആശംസകൾ നേർന്നു. കുവൈത്ത് അമീറും പ്രധാനമന്ത്രിയും ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിന് ദേശീയ ദിനത്തിൽ ആശംസകൾ അറിയിച്ചു സന്ദേശമയച്ചു. ക്യൂബൻ പ്രസിഡന്റിനും ജനതക്കും ഇരുവരും പുരോഗതിയും ക്ഷേമവും ആശംസിച്ചു.

