മാലിയിലെ ഭീകരാക്രമണം; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: മാലിയിൽ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.എല്ലാത്തരം അക്രമങ്ങളെയും ഭീകര പ്രവർത്തനങ്ങളെയും പൂർണമായും നിരാകരിക്കുന്ന കുവൈത്തിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. തീവ്രവാദത്തിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിനും പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുചേരേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കുവൈത്ത് ആത്മാർത്ഥ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.മാലിയിൽ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിൽ നിരവധി സൈനികർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

