പാക്കിസ്താനിലെ ഭീകരാക്രമണം: കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: തെക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിരവധി പേരുടെ ജീവൻ അപകരിച്ച ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് വ്യക്തമാക്കിയ കുവൈത്ത് വിദേശകാര്യമന്ത്രാലയം പാക്കിസ്താൻ സർക്കാറിനും മരിച്ചവരുടെ കുടുംബങ്ങൾക്കും കുവൈത്തിന്റെ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ പാകിസ്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു.
എല്ലാതരം അക്രമവും ഭീകരവാദവും അതിന്റെ എല്ലാ രൂപത്തിലും നിരസിക്കുന്ന കുവൈത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

