ആസ്ട്രിയയിലെ സ്കൂളിലെ വെടിവെപ്പ്; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: തെക്കൻ ആസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ സ്കൂളിൽ നടന്ന ദാരുണമായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.നിരപരാധികളെയും സാധാരണക്കാരെയും ലക്ഷ്യംവെക്കുന്ന എല്ലാത്തരം അക്രമങ്ങളെയും നിരസിക്കുന്ന കുവൈത്തിന്റെ തത്വാധിഷ്ഠിതവും അചഞ്ചലവുമായ നിലപാട് മന്ത്രാലയം ആവർത്തിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ, സർക്കാർ, ആസ്ട്രിയയിലെ ജനങ്ങൾ എന്നിവർക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആത്മാർഥമായ അനുശോചനം അറിയിച്ചു. വെടിവയ്പ്പിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.കഴിഞ്ഞ ദിവസമാണ് സ്കൂളില്‍ തോക്കുമായെത്തിയ മുൻ വിദ്യാർഥി വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുയുമുണ്ടായി. വെടിവെപ്പിനു ശേഷം സ്വയം വെടിയുതിര്‍ത്ത് പ്രതി ആത്മഹത്യ ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

