Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള ആക്രമണം; അപലപിച്ച് കുവൈത്ത്

text_fields
bookmark_border
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള ആക്രമണം; അപലപിച്ച് കുവൈത്ത്
cancel

കുവൈത്ത് സിറ്റി: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് നേതൃത്വം. സംഭവത്തിൽ ഹൃദയംഗമമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും അറിയിച്ചു അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും സൗദി സൽമാൻ രാജാവിന് സന്ദേശം അയച്ചു.

സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് അമീർ ചൂണ്ടികാട്ടി. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിൽ അമീർ അനുശോചനവും ആത്മാർത്ഥമായ സഹതാപവും അറിയിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും പ്രാർത്ഥിച്ചു.

നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതും എല്ലാ മതനിയമങ്ങളും മാനുഷിക മൂല്യങ്ങളും ലംഘിക്കുന്നതുമായ ആക്രമണത്തെ അമീർ അപലപിച്ചു. സൗദി അറേബ്യക്ക് കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അദ്ദേഹം ആവർത്തിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Stands With Saudi Security
Next Story