Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം: കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
kuwait-condemns
cancel

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്ക് നേ​രെ തു​ട​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രി​യും കു​ടി​യേ​റ്റ​ക്കാ​രും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ അ​ക്ര​മം പു​തി​യ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ചാ​ർ​ട്ട​റു​ക​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​മാ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന ഇ​സ്രാ​യേ​ൽ ന​യ​ങ്ങ​ൾ, നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​വ​ർ​ത്തി​ച്ചു​ള്ള ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ തു​ട​രു​ന്ന​തി​നെ​തി​രെ കു​വൈ​ത്തി​ന്റെ പൂ​ർ​ണ​മാ​യ എ​തി​ർ​പ്പ് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

ഇ​സ്രാ​യേ​ൽ ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ആ​വ​ശ്യ​മാ​യ അ​ന്താ​രാ​ഷ്ട്ര സം​ര​ക്ഷ​ണം ന​ൽ​കാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ​യും ഐ​ക്യ​രാ​ഷ്ട്ര സു​ര​ക്ഷ കൗ​ൺ​സി​ലി​ന്റെ​യും (യു.​എ​ൻ.​എ​സ്‌.​സി) ഇ​ട​പെ​ട​ലി​നെ പി​ന്തു​ണ​ക്കു​ന്ന കു​വൈ​ത്തി​ന്റെ നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitGaza Genocide
News Summary - Kuwait condemns on Israeli attack
Next Story