Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ നിയമലംഘനങ്ങളെ അപലപിച്ചു; ഫലസ്തീന് പിന്തുണ ആവർത്തിച്ച് കുവൈത്ത്

text_fields
bookmark_border
അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു
ഇസ്രായേൽ നിയമലംഘനങ്ങളെ അപലപിച്ചു; ഫലസ്തീന് പിന്തുണ   ആവർത്തിച്ച് കുവൈത്ത്
cancel
camera_alt

നാസർ അൽ ഹയാൻ

കുവൈത്ത് സിറ്റി: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശ സേന ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും നടത്തുന്ന തുടർച്ചയായ നിയമലംഘനങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്. ഫലസ്തീന് കുവൈത്തിന്റെ ഉറച്ച പിന്തുണയും ഐക്യരാഷ്ട്രസഭയിലെയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹയാൻ ആവർത്തിച്ചു.

അൽ അഖ്‌സ മസ്ജിദ് കോമ്പൗണ്ടിലേക്കുള്ള കടന്നുകയറ്റത്തെയും സേനയുടെ സംരക്ഷണത്തിൽ അതിന്റെ മുറ്റത്ത് ഇസ്രായേൽ പതാക ഉയർത്തിയതിനെയും അദ്ദേഹം അപലപിച്ചു. യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 62-ാമത് സെഷനോടനുബന്ധിച്ച് നടന്ന അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യു.എൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷനുമായുള്ള സംഭാഷണത്തിനിടെയാണ് നാസർ അൽ ഹയാന്റെ പ്രതികരണം.

ഇസ്രായേലിന്റെ ഇത്തരം നടപടികൾ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുകയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയും സൃഷ്ടിക്കും. ജറുസലമിലെ ചരിത്രപരവും നിയമപ രവുമായ സ്ഥിതി ലംഘിക്കുന്ന അപകടകരമായ നടപടിയാണ് ഇത്. നഗരത്തിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചും അൽ ഹയാൻ മുന്നറിയിപ്പ് നൽകി.

അമിതമായ ബലപ്രയോഗം, ഗസ്സയിലെ ഏർപ്പെടുത്തിയ ഉപരോധം, നിർബന്ധിത കുടിയിറക്കൽ, വീടുകൾ പൊളിച്ചുമാറ്റൽ, മന:പൂർവമായ പട്ടിണി നയങ്ങൾ, വെസ്റ്റ് ബാങ്കിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ നശിപ്പിക്കൽ, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെ അധിനിവേശ സേന നടത്തിയ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിൽ കമ്മീഷന്റെ പങ്കിനെ അംബാസഡർ പ്രശംസിച്ചു.

ആക്രമണാത്മക നടപടികൾ തടയുന്നതിലും, ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിലും, നിയമാനുസൃതവും അനിഷേധ്യവുമായ അവകാശങ്ങൾ വിനിയോഗിക്കാൻ അവരെ പ്രാപ്തരാക്കുന്നതിലും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക, ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വം നൽകുക എന്നിവയും ഉണർത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait condemns Israeli violations; reiterates support for Palestine
Next Story