Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​സ്റ്റ് ബാ​ങ്കി​ലെ...

വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ന​ട​പ​ടി​ക​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ന​ട​പ​ടി​ക​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: വെ​സ്റ്റ് ബാ​ങ്കി​ൽ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ വ്യാ​പ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യും, അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​സ്രാ​യേ​ലി സേ​ന​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​യും ന​ട​പ​ടി​ക​ളെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും യു.​എ​ൻ ര​ക്ഷ കൗ​ൺ​സി​ലും ഈ ​ന​ട​പ​ടി​ക​ളെ എ​തി​ർ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത കു​വൈ​ത്ത് സൂ​ചി​പ്പി​ച്ചു.

ഇ​സ്രാ​യേ​ൽ ന​ട​പ​ടി സ​മാ​ധാ​ന​ത്തി​നും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നു​മു​ള്ള സാ​ധ്യ​ത​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ, സ്ഥാ​പി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, യു.​എ​ൻ ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ൾ, ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​യേ​റ്റ​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത​ത് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ അ​ഭി​പ്രാ​യം എ​ന്നി​വ ലം​ഘി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ നി​യ​മാ​നു​സൃ​ത അ​വ​കാ​ശ​ങ്ങ​ൾ​ക്കു​ള്ള ഉ​റ​ച്ച പി​ന്തു​ണ കു​വൈ​ത്ത് ആ​വ​ർ​ത്തി​ച്ചു. കി​ഴ​ക്ക​ൻ ജ​റു​സ​ലം ത​ല​സ്ഥാ​ന​മാ​യി 1967 ലെ ​അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഒ​രു സ്വ​ത​ന്ത്ര രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് അ​തി​ൽ പ്ര​ധാ​ന​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BankIsraeli occupationKuwait NewsKuwait CondemnedKuwait condemns
News Summary - Kuwait condemns Israeli occupation measures in the West Bank
Next Story