അഖ്‌സ പള്ളിയിലെ ഇസ്രായേൽ കടന്നുകയറ്റം ഗുരുതര ലംഘനം; അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അൽ അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറിയതിനെ കുവൈത്ത് ശക്തമായി അപലപിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും, അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണിതെന്നും കുവൈത്ത് വിശേഷിപ്പിച്ചു.
അൽ അഖ്‌സ പള്ളിയുടെയും അതിന്റെ മതപരവും ചരിത്രപരവുമായ പദവിയുടെയും മേൽ തുടർച്ചയായി നടക്കുന്ന ലംഘനങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തെക്കൻ ലബനനിലെയും ഗസ്സലെയും പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവനകളെയും അപലപിച്ചു. ഫലസ്തീൻ വിഷയത്തിനും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കും, കിഴക്കൻ ജറുസലം തലസ്ഥാനമായി 1967 ജൂൺ നാലിലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം എന്ന അവകാശത്തിനും അചഞ്ചലമായ പിന്തുണയും കുവൈത്ത് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

