Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റം; കുവൈത്ത് അപലപിച്ചു

text_fields
bookmark_border
സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റം; കുവൈത്ത് അപലപിച്ചു
cancel

കുവൈത്ത് സിറ്റി: സിറിയൻ പ്രദേശങ്ങളിലേക്ക് ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. 'സുഫ 53' എന്ന് വിളിക്കപ്പെടുന്ന അതിർത്തിരേഖയുടെ നിർമ്മാണം പൂർത്തിയാക്കിയതാണ് ഇതിൽ ഒടുവിലത്തേത്.

ഈ നടപടികൾ സിറിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി.

സിറിയൻ പ്രദേശങ്ങളിലേക്ക് ഇസ്രായേൽ നടത്തുന്ന തുടർച്ചയായ കടന്നുകയറ്റം മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നു. മേഖലയിലെ സംഘർഷങ്ങളും സ്ഥിതിഗതികളുടെ വഷളാവലും ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും സിറിയൻ പ്രദേശത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait condemns Israeli incursions into Syria
Next Story