ഇസ്രായേൽ അതിക്രമത്തെ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ജറൂസലമിലെ അൽ അഖ്സ പള്ളിയിൽ പ്രാർഥനയിലേർപ്പെടുന്ന നിരപരാധികളായ ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ നടത്തുന്ന അതിക്രമത്തെ കുവൈത്ത് അപലപിച്ചു. ഇതു നിരവധി ഫലസ്തീൻ സിവിലിയന്മാരെ അറസ്റ്റുചെയ്യാൻ കാരണമായതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം ആക്രമണ പ്രവർത്തനങ്ങളിൽ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും ലംഘനമാണിത്. അപകടകരമായതരത്തിൽ ഇവ വർധിക്കുന്നതായും കുവൈത്ത് ചൂണ്ടികാട്ടി. ഇസ്ലാമിക പവിത്ര സ്ഥലങ്ങൾക്കും നിരപരാധികളായ ഫലസ്തീൻ ആരാധകർക്കുമെതിരായ ഇസ്രായേലിന്റെ നികൃഷ്ടവും നിരന്തരവുമായ ആക്രമണങ്ങൾ തടയുന്നതിന് യു.എൻ.എസ്.സി വഴി യു.എൻ ഉടനടി ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

