Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗസ്സയിലെ ഇസ്രായേൽ ...

ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തെ അപലപിച്ച് കുവൈത്ത്

text_fields
bookmark_border
ഗസ്സയിലെ ഇസ്രായേൽ   അതിക്രമത്തെ അപലപിച്ച്   കുവൈത്ത്
cancel

കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിച്ചുള്ള അക്രമമാണ് ഇസ്രായേൽ നടത്തുന്നത്. നിരപരാധികളെ കൊന്നൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മേഖലയിലെ സുസ്ഥിരതയും സമാധാനവും തകർക്കാൻ മാത്രമേ ഇത്തരം ഇടപെടലുകൾ ഉപകരിക്കൂവെന്നും പറഞ്ഞ മന്ത്രാലയം ഫലസ്തീനികളെ ന്യായമായ അവകാശ​ങ്ങൾക്കൊപ്പമാണ് എക്കാലവും കുവൈത്ത് നിലയുറപ്പിക്കുകയെന്നും വ്യക്തമാക്കി. അക്രമങ്ങളിൽനിന്ന് ഇസ്രായേലിനെ തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തെ അപലപിച്ച് കുവൈത്ത്
Next Story