Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു കുവൈത്ത്

text_fields
bookmark_border
ജി.സി.സി രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു കുവൈത്ത്
cancel

കുവൈത്ത് സിറ്റി: യു.എ.ഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

അബുദബിയിലെ അൽ ബഹിയയിൽ സിവിലിയൻ വാഹനത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടികാട്ടി.

പ്രാദേശിക സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്നതും സഹോദര സൗഹൃദ രാജ്യങ്ങളുടെ സുരക്ഷയെ ദുർബലപ്പെടുത്തുന്നതുമായ എല്ലാ പ്രവൃത്തികളെയും കുവൈത്ത് നിരാകരിക്കുന്നതായും വ്യക്തമാക്കി.

സംഘർഷം രൂക്ഷമാക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനും കാരണമാകുന്ന നയങ്ങൾ നിർത്തലാക്കേണ്ടത് അത്യാവശ്യമാണെന്നും അടിവരയിട്ടു. യു.എ.ഇയുമായുള്ള കുവൈത്തിന്റെ സമ്പൂർണ്ണ ഐക്യദാർഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait condemns attacks on GCC countries
Next Story